ഡല്‍ഹിയില്‍ പിതാവിനും സഹോദരിമാര്‍ക്കും നേരെ ആസിഡ് ആക്രമണം. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
പശ്ചിമ ഡല്‍ഹിയിലെ ഖയാല മേഖലയിലാണ് സംഭവം. രാത്രി 11 മണിക്ക് പിതാവിനൊപ്പം പോവുകയായിരുന്നു ആക്രമണത്തിനിരയായ പെണ്‍കുട്ടികള്‍. 30 വയസ് തോന്നിക്കുന്ന അജ്ഞാതന്‍ ആസിഡ് ഒഴിച്ച ശേഷം ഓട് മറയുകയായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥിനികളാണ് രണ്ട് പേരും. മൂത്ത് സഹോദരിക്ക് 13 വയസും ഇളയ സഹോദരിക്ക് ഏഴ് വയസുമാണ് പ്രായം. മൂത്തയാളുടെ ശരീരത്തില്‍ 40 ശതമാനവും ഇളയ സഹോദരിക്ക് 30 ശതമാനവും പൊള്ളലേറ്റു. പിതാവിന്റെ കൈകളില്‍ മാത്രമാണ് ആസിഡ് വീണത്. സേഹ്ഗാള് നഴ്സിങ് ഹോമില്‍ എത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. ആളുമാറിയാണോ ആക്രമണമെന്ന് സംശയിക്കുന്നുണ്ട്. ആക്രണം നടന്ന സ്ഥലത്തിന് സമീപത്തെ കടകളിലെ സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്.