E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 03:06 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കും പങ്കെന്ന് റിപ്പോര്‍ട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തില്‍ കോളജിലെ അധ്യാപകര്‍ക്കും പങ്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കസേര കത്തിച്ച സ്ഥലത്ത് ഇടത് അധ്യാപക സംഘടനാ നേതാവിന്‍റെ സാന്നിധ്യമുണ്ടായിരുന്നെന്നും കോളജ് കൗണ്‍സിലിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇടത് അധ്യാപകര്‍ക്കും കോളജ് യൂണിയന്‍ ഭാരവാഹികളടക്കമുളള എസ്എഫ്ഐ നേതാക്കള്‍ക്കുമെതിരെ നടപടി നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടക്കുന്നെന്നും ആരോപണവും ശക്തമാണ്. 

മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാത്രമാണ് പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തിലെ കുറ്റക്കാരെന്ന പൊലീസിന്‍റെയും സംഘടനയുടെയും കണ്ടെത്തലിന് കടകവിരുദ്ധമാണ് കോളജിലെ മുതിര്‍ന്ന അധ്യാപകര്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. സിപിഎം അനുകൂല അധ്യാപക സംഘടനയായ എകെജിസിടിയുടെ നേതാക്കളടക്കം ക്യാംപസിലെ ഏഴ് അധ്യാപകര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കസേര കത്തിച്ച സ്ഥലത്ത് ഒരധ്യാപകനുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കു പുറമേ സംഭവത്തില്‍ പങ്കാളികളായ രണ്ട് കോളജ് യൂണിയന്‍ ഭാരവാഹികളടക്കം പത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും അച്ചടക്ക നടപടി വേണമെന്ന് റിപ്പോര്‍ട്ട് നിഷ്കര്‍ഷിക്കുന്നു. 

MID PTC ഇടത് അധ്യാപക വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നെന്ന ആരോപണവും ശക്തമാണ്. റിപ്പോര്‍ട്ട് കോളജ് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഇടത് അനുഭാവികള്‍ക്ക് മേധാവിത്വമുളള ഗവേണിംഗ് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നുമുളള സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് ഈ ആരോപണത്തിന് അടിസ്ഥാനം. 

അക്കാദമിക് കാര്യങ്ങളില്‍ മാത്രം തീരുമാനമെടുക്കാന്‍ ‍ അധികമാരമുളള ഗവേണിംഗ് കൗണ്‍സിലിന് ,കോളജിന്‍റെ അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമനമെടുക്കാന്‍ നിയമപരമായ അധികാരമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :