ചെന്നൈയിലെ പൊതുനിരത്തില്‍ കാറോട്ട മല്‍സരം നടത്തിയ ആഡംബര കാറുകള്‍ പൊലിസ് പിടിച്ചെടുത്തു. പത്ത് പേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അശ്രദ്ധമായ ഡ്രൈവിങ്ങിനും അമിതവേഗതയില്‍ സഞ്ചരിച്ചതിനും ഇവര്‍ക്കെതിരെ പൊലിസ് കേസ് റജിസ്റ്റര്‍ ചെയ്തു.
ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് സംഭവം. ഫെറാറി, ലംബോഗിനി, മെഴ്സിഡസ്, ഓഡി എന്നിങ്ങനെ പത്ത് ആഡംഭര കാറുകളാണ് മല്‍സരയോട്ടം നടത്തിയത്. നാട്ടുകാര്‍ വിവരമറിയച്ചിതിനെ തുടര്‍ന്ന് പൊലിസെത്തി ഇവരെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കാറുകള്‍ പിടിച്ചെടുത്തു. അശ്രദ്ധമായ ഡ്രൈവിങ്ങ്, അമിത വേഗത, ശബ്ദ മലിനീകരണം എന്നീ കുറ്റങ്ങള്‍ ചുമത്തി വാഹനമോടിച്ച പത്ത് പേരെയും പൊലിസ് അറസ്റ്റ് ചെയ്തു. ഇതിന്റെ പേരില്‍ പൊലിസും വാഹന ഉടമകളും തമ്മില്‍ ഏറെ നേരം വാക്കു തര്‍ക്കമുണ്ടായി.
150 കിലോമീറ്റര്‍ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചത്. എന്നാല്‍ നഗരത്തിനകത്ത് 60 കിലോമീറ്ററാണ് പരമാവധി വേഗതയെന്നും ഇത് ലംഘിയ്ക്കുന്നത് നോക്കി നില്‍ക്കാനാകില്ലെന്നും പൊലിസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.