മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുക്കുന്ന സംഘം കൊച്ചിയിൽ പിടിയിൽ. വിവിധ ബാങ്കുകളിൽ നിന്ന് ആറ്ലക്ഷത്തിലധികം രൂപ മൂന്നംഗസംഘം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇടുക്കി പൊട്ടൻകാട് സ്വദേശി ബോബി ഫിലിപ്പ്,കോതമംഗലം കോഴിപ്പിള്ളി സ്വദേശി ഉണ്ണികൃഷ്ണൻ,കൂത്താട്ടുകുളം സ്വദേശി പ്രതീഷ് എന്നിവരാണ് പിടിയിലായത്. മുക്കുപണ്ടം പണയംവെച്ച് എസ്ബിഐയുടെ കോതമംഗലം ശാഖയിൽ നിന്ന് മുന്നുലക്ഷത്തി എഴുപത്തിഅയ്യായിരം രൂപയും,അടിമാലി ശാഖയൽ നിന്ന് ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയും അടിമാലി പ്ലാമൂട്ടൽ ഫിനാൻസിൽ നിന്ന് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം രൂപയും ഇവർ തട്ടിയെടുത്തിട്ടുണ്ട്. മുക്കുപണ്ടങ്ങൾ പ്രതികൾ സ്വയം നിർമിക്കുകയായിരുന്നു.ഉണ്ണികൃഷ്ണന്റെ വീട്ടിൽ നിന്ന് മുക്കുപണ്ടങ്ങള്‍ നിർമിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു.
മുൻപും പ്രതികൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൂടുതൽ ബാങ്കുകൾ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.