E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മാങ്ങാട്ടിടം രാജന്‍റെ മരണം : ദുരൂഹതനീക്കണമെന്നാവശ്യപ്പെട്ട് മക്കളും മരുമക്കളും രംഗത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ കൂത്തുപറമ്പ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ രാജന്‍റെ മരണത്തിലെ ദുരൂഹതനീക്കണമെന്നാവശ്യപ്പെട്ട് മക്കളും മരുമക്കളും രംഗത്ത്. രാജന്‍ കൊല്ലപ്പെട്ടതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കളുടെ പരാതി. രാജന്‍റെ ഭാര്യയും മകനും അറിയാതെ മരണം നടക്കില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് കുടുംബക്കാര്‍. 

ഫെബ്രുവരി ഇരുപത്തിരണ്ടിന് പുലര്‍ച്ചെയാണ് രാജന്‍റെ മൃതദേഹം മാങ്ങാട്ടുപറമ്പ് പഞ്ചായത്ത് ഒാഫീസ് കെട്ടിടത്തിന്‍റെ സമീപത്തെ കശുമാവിന്‍ തോപ്പില്‍ കണ്ടെത്തിയത്.കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണമെന്നായിരുന്നു പ്രാഥമീക നിഗമനമെങ്കിലും പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞു. കഴുത്തില്‍ പൊട്ടലേറ്റിട്ടുണ്ടെന്ന് ബന്ധുക്കളോട് പൊലീസ് പറഞ്ഞു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൊലപാതകതെളിവുകളും ലഭിച്ചിട്ടും പൊലീസ് പ്രതികളെ കണ്ടെത്തുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. 

  രാജന്‍റെ വീട്ടില്‍ ഭാര്യയും മകനുമായി നിരന്തരം വഴക്കുണ്ടായിരുന്നെന്ന് മക്കള്‍ തന്നെ പറയുന്നു. സംഭവദിവസം വീട്ടിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന രാജനെ മരിച്ചനിലയില്‍ കശുമാവിന്‍ തോട്ടില്‍ എത്തിയത് വീട്ടുകാര്‍ അറിയാതെയാണെന്ന് വിശ്വസിക്കാന്‍ മകള്‍ക്കുപോലും കഴിയുന്നില്ല. 

മകനേയും ഭാര്യയേയും കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസ് വിശദീകരണം. രാജന്‍റെ മരണത്തിന്‍റെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് എസ് പിക്കും പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :