E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:29 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന് സസ്പെന്‍ഷനിലായ മാനേജര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോണ്‍ഗ്രസ്-ബി.ജെ.പി നേതാക്കള്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന കടുത്ത ആരോപണവുമായി മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിന്‍റെ തഴക്കര ബ്രാഞ്ചിലെ സസ്പെന്‍ഷനിലായ മാനേജര്‍. ഉന്നതനേതാക്കള്‍ക്ക് നല്‍കിയ പണത്തിന്‍റെ കണക്കുകള്‍ പുറത്തുവിടുമെന്നും മുന്‍ മാനേജര്‍ പറഞ്ഞു. തഴക്കര ബ്രാഞ്ചില്‍ ഇരുപത്തിയെട്ട് കോടിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാനേജര്‍ ഉള്‍പ്പടെ മൂന്ന് ജീവനക്കാര്‍ സസ്പെന്‍ഷനിലായത്. 

കോണ്‍ഗ്രസ്- ബി.ജെ.പി നേതാക്കള്‍ക്ക് നല്‍കിയ പണത്തിന്‍റെ കണക്കും പേരുവിവരങ്ങളും പുറത്തുവിടുമെന്നായിരുന്നു ജ്യോതി മധുവിന്‍റെ പ്രധാന വെളിപ്പെടുത്തല്‍. ഏറ്റവും ഒടുവില്‍ മൂന്നു ദിവസം മുമ്പും ബിജെപി നേതാക്കള്‍ 15,000 രൂപ തന്നോട് വാങ്ങിയിട്ടുണ്ട്. ഇടതുപക്ഷ നേതാക്കളാരും തന്നെ ഇതുവരെ സംഭാവന വാങ്ങിയിട്ടില്ല. വാര്‍ത്താസമ്മേളനത്തിന് തൊട്ടു മുമ്പ് ബിജെപിക്കെതിരെ മാധ്യമങ്ങളോട് ഒന്നും പറയരുതെന്ന് ആവശ്യപ്പെട്ട് തനിക്ക് ഫോണ്‍ വന്നിരുന്നു. 50 ലക്ഷം രൂപ വരെ തന്നോട് ആവശ്യപ്പെട്ട ബോര്‍ഡംഗങ്ങളുണ്ടെന്നും ജ്യോതി മധു പറഞ്ഞു. 

കോണ്‍ഗ്രസ് നേതാക്കള്‍ പണവും തന്‍റെ സ്ഥാപനത്തില്‍നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവയും കൈപ്പറ്റിയിട്ടുണ്ടെന്നും ജ്യോതി മധു ആരോപിച്ചു. ബോര്‍ഡംഗങ്ങളില്‍ പലരും വായ്പാ കുടിശിക, അനധികൃത നിയമനം എന്നിവ നടത്തിയിട്ടുണ്ട‌്. അടുത്തകാലത്ത് വിലകൂടിയ ആഢംബര കാറുകളടക്കം വാങ്ങിയ ജീവനക്കാരുടെയും ബോര്‍ഡംഗങ്ങളുടെയും വരുമാനം പരിശോധിക്കണമെന്നും ജ്യോതി മധു ആവശ്യപ്പെട്ടു. തനിക്കെതിരെ വാര്‍ത്ത എഴുതാതിരിക്കാന്‍ ജില്ലയിലെ ഒരു പത്രലേഖകന്‍ തന്നോട് 2 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും എന്നാല്‍ പണം നല്‍കാന്‍ തയാറായില്ലെന്നും ജ്യോതി മധു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :