കോഴിക്കോട് കോർപറേഷൻ പരിസരത്ത് നിർത്തിയിരുന്ന വാഹനം കേടുവരുത്തിയതായി പരാതി. കൊടുവള്ളി സ്വദേശി ഷെമീറിന്റെ കാറാണ് സാമൂഹ്യവിരുദ്ധർ കേടുവരുത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കോർപറേഷൻ ഓഫീസിന് സമീപത്തെ ഫ്ലാറ്റിന് മുന്നിൽ കാറ് നിർത്തി ഷെമീറും സുഹൃത്തുക്കളും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയത്. മടങ്ങിയെത്തിയപ്പോൾ കണ്ട കാഴ്ചയിതാണ്. മാസം മാത്രം പഴക്കമള്ള കാറിന്റെ ബോണറ്റ് ഇടച്ച് കേടുവരുത്തി. വാഹനത്തിന്റെ ഒരുവശത്തെ പെയിന്റ് ചുരണ്ടിയിരിക്കുന്നു. കാറ് നിർത്തിയതിന് സമീപത്തെ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരോട് സംഭത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് ഷെമീർ ടൗൺ സ്റ്റേഷനിൽ പരാതിനൽകി. കാറ് കേടുവരുത്തിയതിന് ദൃക്സാക്ഷികളില്ല. പ്രതികളെ ഉടൻ പിടികൂടണമെന്നാണ് ഷെമീറിന്റെ ആവശ്യം. പ്രതിയെ കണ്ടെത്താനായി ഫ്ലാറ്റിലെ സി.സി.ടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും നൽകാൻ സാധ്യമല്ല എന്നായിരുന്നു മറുപടി.