മുംബൈയിൽ നാലു വയസുകാരിയെ നാലു പേർ ചേർന്നു ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. മൃതദേഹം ചതുപ്പു നിലത്തെ ചെളിയിൽ താഴ്ത്തി. ചോക്ലേറ്റ് കാട്ടി വശത്താക്കിയാണു സംഘം കൂട്ടിയെ തട്ടിയെടുത്തത്. മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ജനുവരി ഒമ്പതു മുതൽ കുട്ടിയെ കാണാതായിരുന്നു. മുംബൈ ആസാദ് നഗറിലാണു കുട്ടിയുടെ വീട്. കാണാതായി രണ്ടു ദിവസം കഴിഞ്ഞു വീടിനടുത്തുള്ള ചതുപ്പു നിലത്ത് ചെളിയിൽ താഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ക്രൂരമായി ബലാത്സംഗത്തിനിരയായെന്നു വ്യക്തമായി. പ്രതികളിൽ പിടികൂടാനുള്ള ഒരാൾക്കുവേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്.