E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നാടിന്റെ നോവായി ഷെറിന്‍ മാത്യു; വിലാപവുമായ് കുട്ടികളും മുതിര്‍ന്നവരും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sherin-mathews
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആ കുഞ്ഞു പൂന്പാറ്റ  സൃഷ്ടാവിനോട് ചോദിച്ചു "നിന്റെ കൂടെ ഞാനും വരട്ടെയോ ?" അവിടെ മറ്റു മാലാഖമാരുടെ കൂടെ എനിക്കും പാട്ടു പാഠം ഡാൻസ് കളിക്കാം !! അദ്ദേഹം അവളെ മാറോടണച്ചു !! "നീ എന്റെ സ്വന്തമാണ് കുഞ്ഞേ, ഈ ലോകത്തുള്ളവർക്ക് നിന്റെ വില മനസ്സിലായില്ലാ, ഞാൻ നിന്നെ തിരിച്ചു വിളിക്കുന്നു." അവൾ രണ്ടു ചിറകുകളും വിടർത്തി ആരും വെറുക്കാത്ത ലോകത്തിലേക്ക് സന്തോഷത്തോടെ പറന്ന് പറന്ന് പറന്ന്  പോയി !!!!

sherin-1

മനുഷ്യമനസ്സിനെ കണ്ണിരാഴ്ത്തിയ ഒരു കുഞ്ഞു ജീവിതം! ചിന്തിക്കുന്തോറും വിതുമ്പൽ അടക്കാൻ കഴിയുന്നില്ലാ ആർക്കും. അവൾ അമ്മയുടെ ഉദരത്തിൽ ഉരുവായതുമുതൽ ഒരുപക്ഷെ നല്ല ഭക്ഷണമോ ലാളനയോ അനുഭവിച്ചിട്ടുണ്ടാകില്ലാ. ഒരു കൊക്കൂൺ ആയിരുന്നപ്പോൾ തന്നെ സ്വന്തം നൊന്തു പ്രസവിച്ച അമ്മ അവളെ പൊന്തകാട്ടിൽ എറിഞ്ഞു !! ഉറുന്പുകൾ അരിച്ച ആ പിഞ്ചു കുഞ്ഞിനെ ഏതോ നല്ല ഹൃദയങ്ങൾ രക്ഷിച്ചു. എന്തിനുവേണ്ടി? വെറും ഒരു വർഷം കൂടി ജീവിച്ചു മരിക്കാനോ?. ഓർഫനേജിൽ നിന്ന് പുതിയ മമ്മിയും ഡാഡിയും അവളെ കൊണ്ടുപോകാൻ വന്നപ്പോൾ നാനി അവളെ വിളിച്ചു.

പക്ഷെ എന്റെ നാനിയെ വിട്ട് ഞാൻ എവിടേക്കും ഇല്ലാ എന്ന ഭാവത്തോടെ നിൽക്കുക ആയിരുന്നു അവൾ. ആ നാനിക്ക് മറ്റു പൂന്പാറ്റകളുടെ കാര്യങ്ങൾ നോക്കുവാൻ ഉള്ളതുകൊണ്ട് ഒരു സ്നേഹ ചുംബനം നൽകി അനുഗ്രഹിച്ചു പറഞ്ഞയച്ചു, ഒരുപാട് ഒരുപാട് സുഖസൗകര്യങ്ങൾ ഉള്ള അമേരിക്കയിലേക്ക്. സ്നേഹം കൊണ്ടുമൂടാൻ ഒരു പുതിയ മമ്മിയേയും ഡാഡിയേയും ഷൈൻ എന്ന ചേച്ചിയേയും അവൾക്കു കിട്ടി. 

ആ കൊച്ചു പൂന്പാറ്റ ഡാഡി, മമ്മി, ചേച്ചി എന്നെല്ലാം വിളിച്ചു വീട്ടിലും പള്ളിയിലും ഒക്കെ ഓടി നടന്നു. ചേച്ചിയുടെ പോലെയുള്ള ഉടുപ്പും പാവകളും വാങ്ങി കൊടുത്തു. ഒത്തിരി ഒത്തിരി സ്നേഹവും കൊടുത്തു. എവിടെയാണ് തെറ്റു പറ്റിയത് ?. വളർത്തുപിതാവും മാതാവും ആ കൊച്ചു പൂന്പാറ്റയെ നോക്കി മടുത്തോ ? അവൾ ഇനിയും പാലുകുടിക്കണ്ടാ എന്ന് തീരുമാനിച്ചോ? ആ പിഞ്ചുകുഞ്ഞിന്റെ ചേതനയറ്റ ശരീരം കണ്ടിട്ടും എന്തെ മരവിച്ചു നിന്നു?. എന്തിന് ആ കുഞ്ഞുശരീരം ഡ്രൈനേജ് പൈപ്പിൽ ഉപേക്ഷിച്ചു?. ഒന്നിനും ഉത്തരങ്ങളില്ലാ. 

പക്ഷെ ഒരുജനസമൂഹം അവൾക്കു വേണ്ടി കേഴുന്നു. ആ കുഞ്ഞു മാലാഖ എല്ലാരുടെയും ഹൃദയത്തിലെ പ്രിയപ്പെട്ട ഷെറിൻ കുഞ്ഞായി മാറി!!

crying-women

അവളുടെ മൃതശരീരം കിടന്ന സ്ഥലം അമേരിക്കയിലെ വർണ്ണ, ജാതി, മത, രാജ്യ വ്യത്യാസം ഇല്ലാതെ മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും കണ്ണീർ കടലായിമാറി. ജീവിച്ചിരുന്നപ്പോൾ ആ പൂന്പാറ്റക്ക് ഇത്രയും സ്നേഹം കൊടുത്തിരുന്നെങ്കിൽ....... ഈ പാവകളും ബലൂണുകളും കിട്ടിയിരുന്നെകിൽ അവളുടെ കുഞ്ഞി പല്ലുകൾ കാണിച്ചുള്ള  ആ ചിരി ഒന്നുകൂടെ കാണാമായിരുന്നു എന്ന് കൊതിച്ചു പോകുന്നു. 

സ്വന്തം മോൾ അല്ലങ്കിലും അമേരിക്കയിലുള്ള ജനങ്ങൾ ആ മാലാഖയുടെ ശരീരം കിടന്നെടുത്തും പാൽ കുടിക്കാത്തതിന്റെ ശിക്ഷയായി നിർത്തി എന്ന് പറയുന്ന സ്ഥലത്തും അർദ്ധരാത്രിപോലും പാവകളും മെഴുകുതിരിയും സ്നേഹത്തിന്റെ എഴുത്തുകളുമായി നിന്നു വിതുന്പുന്നു

sherin-2