മകളുടെ വിവാഹത്തിന് ക്ഷണിക്കാത്തതിന്റെ വേദനയിൽ ഇൗ ലോകത്തോട് വിടപറഞ്ഞ് ഒരച്ഛൻ. തന്റെ പ്രിയപ്പെട്ട മകൾ കാമുകനോടൊപ്പം ഒളിച്ചോടിയതിന്റെ വിഷമത്തിൽ പിതാവ് ഫെയ്സ്ബുക്ക് ലൈവിലെത്തി ജീവനൊടുക്കുകയായിരുന്നു. ഭാര്യയും മകളും തന്നിൽ നിന്ന് വിവാഹക്കാര്യം മറച്ചുവച്ചുവെന്നും ഇത് താങ്ങാനാകുന്നില്ലെന്നും പിതാവ് മരണത്തിന് മുമ്പായി പറയുന്നുണ്ട്.
മകളെക്കുറിച്ച് വിഷമം പറഞ്ഞ ശേഷം തോക്ക് നെറ്റിയില്‍ മുട്ടിക്കുന്നതും വെടിയേറ്റു താഴേയ്ക്ക് വീഴുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. മധ്യതുര്‍ക്കിയിലെ കെയ്സേരിയിലുള്ള അയ്ഹാന്‍ ഉസുന്‍ എന്നയാളാണ് ജീവനൊടുക്കാൻ പുതിയ വഴി തേടിയത്. മകളോട് ‘സ്വന്തം കാര്യം നീതന്നെ നോക്കൂ’ എന്ന് പറഞ്ഞുകൊണ്ടാണ് തലയിലേക്ക് നിറയൊഴിച്ചത്.
മരണം താന്‍ സ്വയം തിരഞ്ഞെടുത്തതാണെന്നും ആര്‍ക്കുമതില്‍ പങ്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഞാന്‍ പോകുന്നു, വിട, നിന്റെ കാര്യം നിനക്ക് തന്നെ നോക്കാം. എന്നായിരുന്നു ഉസൂന്റെ അവസാന വാക്ക്. തന്നെ ഈ നിലയില്‍ മരിക്കാന്‍ പ്രേരിപ്പിച്ച മകള്‍ തന്റെ ശവം കാണാന്‍ പോലും വന്നേക്കരുതെന്നും പറയുന്നുണ്ട്.