കൊല്ലം കടയ്ക്കലിൽ യുവാവിനെ അഞ്ചുപേർ ചേർന്ന് നഗ്നനാക്കി മർദിച്ചു. മർദനത്തിൽ പരിക്കേറ്റ കടയ്ക്കൽ സ്വദേശി സഞ്ജയ് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. അഞ്ചുപ്രതികളിൽ രണ്ടു പേർ അറസ്റ്റിലായി.
കഴിഞ്ഞ ശനിയാഴ്ചയാണ് സഞ്ജയിന് ക്രൂരമായ മർദനമേൽക്കുന്നത്.രാത്രി 7 മണിയോടേ വീടിന് സമീപത്ത് വെച്ച് സഞ്ജയിനേ വിവസ്ത്രനാക്കി മർദിക്കുകയായിരുന്നു.ശരീരമാസകലം മർദനമേറ്റ സജ്ഞയ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.കൈയും കാലും കെട്ടിയിട്ട് ശേഷം അഞ്ചുപേർ ചേർന്ന മർദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന സഞ്‍ജയ് പറഞ്ഞു.
പ്രതികളായ പ്രമോദ് ,അനീഷ് എന്നിവരാണ് അറസ്റ്റിലായത്.മൂന്ന് പേരേ കൂടി ഇനിയും പിടികൂടാനുണ്ട്. അറസ്റ്റിലായ പ്രതികളേ കോടതി റിമാൻഡ് ചെയ്തു.സമീപവാസികളാണ് പ്രതികളായ അഞ്ചു പേരും. കടയ്ക്കലിൽ ഫോട്ടോഗ്രാഫറായ സഞ്ജയ് അടുത്തിടേയാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈൽ പകർത്തിയെന്ന് സംശയമുണ്ടെങ്കിലും അത് കണ്ടെത്താനായട്ടില്ല.