കൊച്ചി വരാപ്പുഴയില്‍ നാട്ടുകാരെ ആശങ്കയിലാഴ്ത്തി കവര്‍ച്ചാ പരമ്പര. ഇന്നലെ ഒന്‍പത് വീടുകളിലാണ് കവര്‍ച്ചാ ശ്രമമുണ്ടായത്. ഒരാഴ്ചയ്ക്കിടെ അഞ്ചു വീടുകളില്‍ മോഷണം നടത്തിയ പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നത്. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ളവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
പകല്‍ ആക്രിസാധനങ്ങള്‍ പിറക്കാനെത്തുന്ന വ്യാജേന എത്തുന്ന സംഘങ്ങള്‍ കവര്‍ച്ചയ്ക്ക് ലക്ഷ്യമിടുന്ന വീടുകളില്‍ രേഖപ്പെടുന്ന അടയാളങ്ങളാണിത്. ഇതു കേന്ദ്രീകരിച്ചാണ് രാത്രിയില്‍ കവര്‍ച്ചാ സംഘങ്ങള്‍ എത്തുന്നത്. ഇപ്പോള്‍ ഇത്തരം അടയാളങ്ങള്‍ കണ്ടാല്‍ വരാപ്പുഴക്കാര്‍ക്ക് ഭീതിയാണ്. കള്ളനെ പിടികൂടാന്‍ രാത്രിയില്‍ ഉറക്കമൊഴിച്ചിരിപ്പാണ് പതിവ്. ഇന്നലെ ഒന്‍പത് വീടുകളില്‍ കവര്‍ച്ചാ ശ്രമമുണ്ടായി. ഇതില്‍ അഞ്ചു വീടുകളില്‍ നിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു. അടുക്കള വാതിലില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറുന്നത്.
പൊലീസും നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സമിതിയും രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ളവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സംഘമായെത്തുന്ന മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ചാല്‍ അപായപ്പെടുത്താനും അവര്‍ ശ്രമിക്കില്ലെന്ന് പൊലീസും മുന്നറിയിപ്പ് നല്കുന്നു. കവര്‍ച്ച തുടര്‍ക്കഥയായതോടെ രാത്രി പെട്രോളിങ്ങുമായി പൊലീസും സജീവമാണ്.