E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

ഡല്‍ഹിയില്‍ മലയാളി നഴ്സിന്റെ മരണം; ഭര്‍ത്താവ് അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡല്‍ഹിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി നഴ്സ് അനിതാ ജോസഫിനെ ഭര്‍ത്താവ് അതിക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍. ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നുവെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അനിതയുടെ അമ്മയുടെ പരാതിയില്‍ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ പി.പി രജീഷിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 

മദ്യത്തിന് അടിമയായിരുന്ന രജീഷ് ഭാര്യ അനിതയെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കിടയിലും ആത്മധൈര്യത്തോടെ നിന്ന അനിത ആത്മഹത്യ ചെയ്തുവെന്ന് ബന്ധുക്കള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. അനിതയുടെ മരണമറിഞ്ഞിട്ടും നിസംഗതയോടെ നിന്ന രജീഷിന്‍റെ പ്രതികരണവും അനിതയുടേത് ആത്മഹത്യയില്ലെന്ന സംശയമുണര്‍ത്തുന്നു. തൂങ്ങിമരിച്ചുവെന്നാണ് രജീഷ് പറയുന്നതെങ്കിലും ആ മുറിയില്‍ അതിനുള്ള സാഹചര്യമില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. 

ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് രജീഷിനെതിരെ ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് കണ്ണൂര്‍ സ്വദേശിയായ അനിതയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനുള്‍പ്പെടെ ഒന്നിനും ഭര്‍ത്താവ് കൂടെ നിന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.