എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാല്പതുകാരന് അഞ്ചു വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയും വിധിച്ചു. തൃശൂര്‍ എടവിലങ്ങ് സ്വദേശി സന്തോഷിനെയാണ് ശിക്ഷിച്ചത്. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി.
മൂന്നര വയസുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. 2015 സെപ്തംബര്‍ പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അസുഖംമൂലം ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഡോക്ടറോട് കുട്ടി വിവരങ്ങള്‍ പറഞ്ഞത്. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
പന്ത്രണ്ട് സാക്ഷികളേയും വിസ്തരിച്ചു. പോക്സോ കേസുകളില്‍ തൃശൂര്‍ ജില്ലയില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണിത്. അഞ്ചു വര്‍ഷം കഠിന തടവ് അനുഭവിക്കണമെന്ന് പോക്സോ കോടതി ജഡ്ജി മുഹമ്മദ് വസീം പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍ പൊലീസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റവാളിയായ സന്തോഷിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.