ചാലക്കുടി ഡി സിനിമാസില്‍ സിനിമ കാണാന്‍ എത്തിയവരുടെ അഞ്ചു കാറുകളുടെ ചില്ല് തകര്‍ത്ത് മോഷണം. തിയറ്ററിന് പുറത്തെ വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ത്തായിരുന്നു മോഷണം.
സെക്കന്‍ഡ് ഷോ സിനിമയ്ക്കു വന്നവരുടെ കാറുകളാണ് ആക്രമിക്കപ്പെട്ടത്. സെക്കന്‍ഡ് ഷോ സിനിമയ്ക്കു നല്ല തിരക്കായതിനാല്‍ ഡി സിനിമാസ് തിയറ്ററിനകത്ത് കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കിട്ടിയില്ല. ഇതോടെ, ആളുകള്‍ സമീപത്തെ വഴിയിലാണ് വണ്ടികള്‍ നിര്‍ത്തിയിട്ടത്. സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് അഞ്ചു കാറുകളുടെ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്.
കാറുകളിലെ സ്റ്റീരിയോകള്‍ മോഷണം പോയി. ഒരു മൊബൈല്‍ ഫോണും. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ തിരിച്ചറിയാനായില്ല. വഴിയരികില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ കുത്തിതുറന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്ന സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.