അബുദാബിയില്‍ രണ്ടിടങ്ങളിലായി 36 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അറബ് വംശജരായ അഞ്ചംഗ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടികള്‍ വിലമതിക്കുന്ന ലഹരി മരുന്നാണ് പിടികൂടിയത്.
അബുദാബിയിലെ ഒരു വെയര്‍ഹൌസ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തുന്ന സംഘത്തെ ഡെത്ത് ടാങ്ക് ഓപറേഷനിലൂടെയാണ് പൊലീസ് വലയിലാക്കിയത്. പരിശോധനയ്ക്കിടെ ലോഹനിര്‍മിത സംഭരണി ശ്രദ്ധയില്‍പെട്ട പൊലീസ് ടാങ്ക് പൊളിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. 30 ലക്ഷം ലഹരി ഗുളികകള്‍ ടാങ്കില്‍നിന്ന് കണ്ടെടുത്തു. ഇവിടെനിന്ന് മൂന്നംഗ സംഘത്തെയും അറസ്റ്റ് ചെയ്തു.
റെഡ് ലൈന്‍ എന്നു പേരിട്ട മറ്റൊരു ഓപറേഷനില്‍ 6,12,000 കാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മറ്റു രണ്ടു പേരെയും അറസ്റ്റ് ചെയ്തതായി ലഹരിമരുന്ന് നിയന്ത്രണ വിഭാഗം ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി അറിയിച്ചു.