അമേരിക്കയിലെ ഡാലസില്‍ കാണാതായ ഷെറിന് മാത്യൂസിനെ ദത്തെടുത്തത് ബിഹാറില്‍ നിന്ന്. ഒന്നര വയസുള്ളപ്പോഴാണ് യഥാര്‍ഥ മാതാപിതാക്കള്‍ സരസ്വതി എന്ന് യഥാര്‍ഥ പേരുള്ള ഷെറിനെ ഉപേക്ഷിച്ചത്. നളന്ദയിലെ മദര്‍ തെരേസ അനന്ത് സേവ സന്സ്ഥനിലായിരുന്ന സരസ്വതിയെ 2016 ജൂണ്‍ 23നാണ് വെസ്ലി മാത്യൂസും സിനിയും ദത്തെടുത്ത് അമേരിക്കയിലേക്ക് കൊണ്ടുപോയത്. അതേസസമയം, ഷെറിനെക്കുറിച്ച് കാണാതായി ഏഴാംദിവസവും സൂചനയില്ല. തന്റെ മകന് ഒരിക്കലും ഷെറിനെ അപായപ്പെടുത്തില്ലെന്ന് വളര്ത്തച്ഛന് വെസ്ലിയുടെ മാതാപിതാക്കള്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു
Advertisement