മലപ്പുറം പെരിന്തല്‍മണ്ണയില്‍ മഖാമില്‍ മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. തമിഴ്നാട് സ്വദേശി ഷാന്‍ ബാഷ എന്ന ഖാദര്‍ ബാഷയെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഒട്ടേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് പിടിയിലായ ബാഷ.
ആലിപ്പറമ്പിലെ വാഴേങ്കട പോക്കര് ഉപ്പാപ്പ മഖാമില്‍ മോഷണം നടത്തിയ കേസിലാണ് ഷാന്‍ ബാഷ എന്ന ഖാദര്‍ ബാഷ പിടിയിലായത്. ഈമാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. മഖാമില്‍ കയറിയ പ്രതി നേര്ച്ചപ്പെട്ട കുത്തിത്തുറന്ന് പണം കവരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സൈബര്‍ സെല്ലിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ വി.കെ.കമുറുദ്ദീന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒട്ടേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് പിടിയിലായ ബാഷ. തമിഴ്നാട് സ്വദേശിയായ ബാഷ കുറെ നാളുകളായി പെരിന്തല്‍മണ്ണയിലാണ് താമസിച്ചുപോന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.