വഴിയാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച് ബൈക്കിൽ കടന്നുകളഞ്ഞ യുവാവ് പിടിയില്‍. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം. ആളെ തിരിച്ചറിയാത്ത വിധം ഹെല്‍മറ്റ് ധരിച്ചെത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കടമ്പഴിപ്പുറത്തു നിന്ന് മാവടി റോഡിലൂടെ വീട്ടിലേക്ക് നടന്നുപോകുന്ന അയ്യൻതൊടി വീട്ടിൽ ലീലയുടെ കഴുത്തിലെ മാലയാണ് യുവാവ് ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി കവർന്നത്. ചെർപ്പുളശ്ശേരി സ്വദേശി ഇരുപതു വയസുകാരൻ ഷഫീക്കാണ് പിടിയിലായത്. നാട്ടുകാർ പിൻതുടർന്ന് പിടികൂടി ശ്രീകൃഷ്ണപുരം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണത്തിനിടെ നിലത്തു വീണപ്പോൾ നിലവിളി കേട്ട് നാട്ടുക്കാർ പിൻതുടർന്ന് പിടികൂടുകയായിരുന്നു.
യുവാവിനെതിരെ പോലീസ് പിടിച്ചുപറിയിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ കവർന്ന മാല സ്വർണ്ണമല്ലെന്നായിരുന്നുവെന്ന് പോലീസ് പറഞ്ഞു.