പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളില്‍ മോഷണം നടത്തി മുങ്ങിയ പ്രതി ചെര്‍പ്പുളശ്ശേരിയിൽ പിടിയില്‍. മലപ്പുറം സ്വദേശി ഷാജു എന്ന സിറാജിനെയാണ് കോട്ടയ്ക്കലില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ മോഷ്ടാവ് മാക്സി കബീറിന്റെ കൂട്ടാളിയാണ് പിടിയിലായ സിറാജ്.
കുപ്രസിദ്ധ മോഷ്ടാവ് മാക്സി മാക്സി കബീര്‍ മോഷ്ടിക്കുന്ന സ്വര്‍ണ്ണം, വില്പന നടത്തുന്ന കൂട്ടുപ്രതിയാണ് സിറാജ്. ചെര്‍പ്പുളശ്ശേരി സിഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആസൂത്രിതമായി പിന്തുടര്ന്ന് കോട്ടക്കലിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എട്ടു മാസമായി പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. മോ·ഷണമുതല് മലപ്പുറം ജില്ലയിലെ പല ജ്വല്ലറികളിലായി വില്പന നടത്തുകയായിരുന്നു പതിവ്. മാക്സി കബീര്‍, മുഹമ്മദാലി എന്നിവരെ എട്ട് മാസം മുമ്പ് പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ മുഹമ്മദാലിക്ക് ജാമ്യം ലഭിച്ചെങ്കിലും മാക്സി കബീര്‍ ഇപ്പോഴും ജയിലിലാണ്. ഷാജു എന്ന സിറാജിന്റെ പേരില്‍ ഒമ്പത് കേസുകള്‍ നിലവിലുണ്ട്. രാത്രി കാലങ്ങളില്‍ വീടുകളില്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണ മോഷണമാണ് ഇവരുടെ രീതി. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.