കൊല്ലം കടയ്ക്കലിൽ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. കൊണ്ടോടി സ്വദേശി ഷാജഹാനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. സംഭവത്തിന് ശേഷം അയല്‍വാസിയായ ഷാനവാസ് ഒളിവിലാണ്.
കടയ്ക്കൽ കൊണ്ടോടി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം വൈകിട്ട് നാലിനാണ് സംഭവം. ഷാജഹാന്റെ കിണറിന് സമീപം മലിന ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പിന് പരാതി നൽകിയതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. കൊന്നമരത്തിന്റെ കമ്പ് കൊണ്ടാണ് ഷാനവാസ് ഷാജഹാനെ തലയ്ക്കടിച്ചത്. നിലത്ത് വീണ ഷാജഹാന്റെ ഇടതുകാൽ അടിച്ചൊടിക്കുകയും ചെയ്തു. തലയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ ഷാജഹാന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. തലയ്ക്ക് ചതവ് പറ്റിയ നിലയിലും ഇടതു കാൽമുട്ടിനു താഴെ വെച്ചു ഒടിഞ്ഞ അവസ്ഥയിലുമാണ് ഷാജഹാൻ. ഒളിവില്‍പ്പോയ ഷാനവാസിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.