വയനാട് തോൽപട്ടി ചെക്പോസ്റ്റിൽ വൻ സ്വർണ്ണവേട്ട. രേഖകൾ ഇല്ലാതെ കേരളത്തിലേക്ക് കടത്തിയ 10 കോടിയോളം വിലമതിക്കുന്ന സ്വർണ്ണം എക്സൈസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് പുലർച്ചെ വാഹനപരിശോധന. ബെംഗളൂരുവിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് വരുകയായിരുന്ന ബസ്സിൽ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മൂന്ന് ബാഗുകളിലായിരുന്നു 30 കിലോ സ്വര്‍ണം. ബസിന്റെ പിൻഭാഗത്തു ഒളിപ്പിച്ച നിലയിലായിരുന്നു ബാഗുകൾ. ആറു രാജസ്ഥാൻ സ്വദേശികളാണ് കസ്റ്റഡിയിൽ. ആഭരണങ്ങൾ കടകളിലേക്ക് കൊണ്ടുപോവുകയാണ് എന്നാണ് ഇവർ പറയുന്നത്. വാണിജ്യ നികുതി വിഭാഗം അന്വേഷണം തുടങ്ങി.
Advertisement