E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

റാന്നിസ്വദേശിനി സിന്ധുവിന്‍റെ ദുരൂഹമരണത്തില്‍ അന്വേഷണം ഊര്‍ജിതം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റാന്നിസ്വദേശി സിന്ധുവിന്‍റെ ദുരൂഹമരണത്തില്‍ അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നു. അന്വേഷണഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും സഹോദരന്‍ ജയകുമാറിന്‍റെ തുടര്‍ച്ചയായ പരാതിയില്‍ ഉന്നതഉദ്യോഗസ്ഥര്‍ കേസില്‍ ഇടപെടുകയായിരുന്നു. എസ്.പി. യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. തെളിവുകളെല്ലാം അട്ടിമറിച്ച് പൊലീസ് നടത്തിയ നടപടിക്രമങ്ങള്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സഹോദരിയുടെ മരണത്തില്‍ ഉടന്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജയകുമാറിന്‍റെ പോരാട്ടം. 

2010 മെയ് മേയ് ഒന്നിനായിരുന്നു സിന്ധുവിന്റെ മരണം. കോട്ടയം ചൂട്ടുവേലി ശുഭാനന്ദാശ്രമത്തിലെ അന്തേവാസിയായിരുന്നു സിന്ധുവിനെ സമീപത്തെ ആ റ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ ദുരൂഹതയുണ്ടെന്ന് കാട്ടി കുടുംബം പരാതി നൽകിയെങ്കിലും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി കുടുംബം ആരോപിക്കുന്നു. വൈകിട്ട് നാല് മണിയോടെ മൃതദേഹം കണ്ടെത്തിയെന്ന് പൊലീസ് പറയുമ്പോൾ ഉച്ചയ്ക്ക് 12മുക്കാലോടെ ജഡം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെന്നാണ് മെഡിക്കൽ കോളജിലേയും ഫയർഫോഴ്സ് രേഖകളും പറയുന്നത്. 

എഫ്ഐആറിൽ മൊഴി കൊടുത്തെന്ന് പറയുന്ന ആൾ ആ സമയം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അവിടെയും വീഴ്ച വന്നു. 

പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർ ഒരേ ദിവസം ഒരേ സമയം രണ്ട് പോസ്റ്റ്മോർട്ടം നടത്തിയതായുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടുണ്ട്. ഒരേസമയം എങ്ങനെ രണ്ട് പോസ്റ്റ്മോർട്ടം നടത്തുമെന്നാണ് സംശയം. 

അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം തൃപ്തികരമല്ലായിരുന്നെന്ന് കാട്ടി ജയകുമാർ ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി നൽകി. തുടർന്ന് പരാതിയുടെ വസ്തുത പരിശോധിക്കാനായി ഡിവൈഎസ്പി പി.റ്റി. ജേക്കബ്ബിനെ ചുമതലപ്പെടുത്തി. 

പി.റ്റി.ജേക്കബ്ബിന്റെ പെറ്റീഷൻ എൻക്വയറി പ്രകാരം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.ഐ. ആയിരുന്ന അഭിലാഷിന്റെ ഭാഗത്തും 2011ൽ എസ്.ഐആയിരുന്ന നിർമൽബോസ് ഹൈക്കോടതിയിൽ തെറ്റായ ഫാക്റ്റ്സ് റിപ്പോർട്ട് സമർപ്പിച്ചതായും കണ്ടെത്തി. ഒരേസമയം രണ്ട് പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ ഡോ. ടോമി മാപ്ളിക്കാലായും ഗുരുതര വീഴ്ച വരുത്തിയതായും വീഴ്ചകൾക്ക് കാരാണക്കാരായവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പി.റ്റി.ജേക്കബ്ബിന്റെ റിപ്പോർട്ടിൽ ശുപാർശയുണ്ട്. 

മരിച്ച സിന്ധുവിന്റെ സഹോദരൻ ജയകുമാർ ഹൈക്കോടതിയിൽ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി നൽകിയ ഹർജിയിൽ കുറ്റപത്രം. ഡേറ്റിൽ കോടതിയിൽ സമർപ്പിച്ചതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കുറ്റപത്രത്തിന്റെ പകർപ്പിനായി കോടതിയെ സമീപിച്ചെങ്കിലും അങ്ങനെയൊന്നില്ല എന്നാണ് വിവരാവകാശപ്രകാരം കിട്ടിയ മറുപടി. ക്രൈംബ്രാഞ്ച് കുറ്റപത്രം കൊടുക്കാനാവില്ലെന്നും മറുപടി നൽകി. 

കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് ജയകുമാറിന്റെ ആരോപണം. വീണ്ടും നിയമപോരാട്ടം തുടരാനാണ് ജയകുമാറിന്റെ തീരുമാനം