കൊല്ലം അഞ്ചലിൽ 19കാരി ആത്മഹത്യ ചെയ്തസംഭവത്തില്‍ ദുരൂഹതയേറുന്നു. അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി ശശി ഉഷ ദമ്പതികളുടെ മകൾ ശരണ്യയാണ് രാവിലെ 10മണിയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.പെൺകുട്ടി രണ്ടു ദിവസമായി അസ്വസ്ഥയായിരുന്നുവെന്ന് അമ്മ പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്
അമ്മയും മൂത്ത സഹോദരിയും സഹോദരിയുടെ ഭർത്താവും താമസിക്കുന്ന വാടക വീട്ടിലാണ് ശരണ്യയേ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. അമ്മയും ഭർത്താവും ജോലിക്ക് പോയതിന് ശേഷം മക്കളെ സ്കൂളിൽ കൊണ്ടാക്കി മടങ്ങിവന്ന സഹോദരിയാണ് ശരണ്യയേ മരിച്ച നിലയിൽ കണ്ടത്.പെൺകുട്ടിയുടെ മരണത്തിൽ വീട്ടുകാർക്ക് സംശയമുണ്ട്. രണ്ട് ദിവസമായി കുട്ടി അസ്വസ്ഥതായിരുന്നുവെന്നാണ് കുടുംബത്തിന്റെ പ്രതികരണം.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ പോസ്റ്റുമോർട്ടത്തിനയച്ചു. കേസ് അന്വേഷണം പുനലൂർ ഡിവൈ.എസ് പി ബി കൃഷ്ണകുമാർ ഏറ്റെടുത്തു. മരണകാരണത്തെപ്പറ്റി അറിയാൻ കുട്ടിയുടെ സുഹൃത്തുക്കളോട് പൊലീസ് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.