ശ്രീനഗർ ∙ അർണിയ സെക്ടറിലെ രാജ്യാന്തര അതിർത്തിയിൽ വിക്രം, പട്ടേൽ പോസ്റ്റുകൾക്കിടയിൽ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യൻ ഭൂപ്രദേശത്തേക്കു നിർമിച്ച 14 അടി നീളമുള്ള തുരങ്കം അതിർത്തി രക്ഷാസേന (ബിഎസ്എഫ്) കണ്ടെത്തി. തുരങ്കത്തിൽ യുദ്ധകാലത്തെന്ന പോലെ ഒട്ടേറെ സാധനങ്ങൾ ശേഖരിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാർ ഇവിടെ അടുത്തസമയം വരെ ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. വേറെ തുരങ്കങ്ങളുണ്ടോയെന്നു തിരച്ചിൽ ആരംഭിച്ചതായി സൈന്യം അറിയിച്ചു.
കശ്മീർ അതിർത്തിയിൽ കണ്ടെത്തിയ തുരങ്കം. (ചിത്രത്തിന് കടപ്പാട്: എഎൻഐ, ട്വിറ്റർ)
Advertisement