കണ്ണൂർ മയ്യിൽ ടൗണിൽ നിന്നും നാൽപത് മൊബൈൽഫോണുകൾ മോഷ്ടിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സ്വദേശി ജിൻഷോ എബ്രഹാം, മയ്യിൽ സ്വദേശി യു.ലൈജു എന്നിവരെയാണ് മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസംമുൻപാണ് മയ്യിൽ ടൗണിലുള്ള കടയിൽനിന്ന് പ്രതികൾ മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. ഇവ തളിപ്പറമ്പിലുള്ള ജിൻഷോയുടെ ബാറ്ററി ഷോപ്പിൽ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. പ്രതികൾ കർണാടകയിൽനിന്ന് മടങ്ങി വരുന്നവഴി കണ്ണൂർ ടൗണിൽനിന്നാണ് പൊലീസ് പിടികൂടിയത്. ഏകദേശം ഒന്നരലക്ഷംരൂപയുടെ മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്. തളിപ്പറമ്പിലെ ബാറ്ററി ഷോപ്പിൽനിന്ന് മൊബൈലുകൾ കണ്ടെടുക്കുകയും ചെയ്തും. മോഷ്ണത്തിനായി ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മയ്യിൽ എസ് ഐ പി.ബാബുമോന്റെ നതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
Advertisement