വ്യോമസേനയുടെ വിമാനം പരിശീലനത്തിനിടെ തകർന്നു വീണു കത്തിയമർന്നു. ഹൈദരാബാദിലെ കേശാരയിലാണ് എച്ച്ജെടി കിരൻ പരിശീലന വിമാനം തകർന്നു വീണത്. അപകടത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. പൈലറ്റ് രക്ഷപ്പെട്ടു.
ഹൈദരാബാദിലെ ഹക്കിംപേട്ട് എയർ ഫോഴ്സ് സ്റ്റേഷൻ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. അപകടം സംഭവിച്ചതോടെ പൈലറ്റ് സുരക്ഷിതമായി പാരച്യൂട്ടിൽ രക്ഷപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് 11 നാണ് ദുരന്തം സംഭവിച്ചത്.
അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. തർന്നുവീണ വിമാനം പൂർണമായും കത്തിയമർന്നു. അപടത്തിനുള്ള കാരണം അറിവായിട്ടില്ല.