ഫെയ്സ്ബുക്കിൽ വനിതാ സുഹൃത്തിനു സ്വന്തം നഗ്നസെൽഫി ചിത്രങ്ങൾ കൈമാറിയ യുവാവ് നാട്ടിലെങ്ങും വൈറലായി. ചിത്രങ്ങൾ കണ്ട യുവതി ഇവ നാടാകെ പ്രചരിപ്പിച്ചതോടെയാണ് യുവാവ് ആപ്പിലായത്. എരുമേലിക്കടുത്തുള്ള ഗ്രാമത്തിലെ യുവാവാണ് കഥാനായകൻ.
യുവതിയുടെ ഫെയ്സ്ബുക് മെസഞ്ചറിലേക്ക് അയച്ച തന്റെ സ്വകാര്യ ചിത്രങ്ങൾ നാട്ടിലെങ്ങും പ്രചരിച്ചതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണു യുവാവ്. നേരിട്ടു പരിചയമില്ലാത്ത ഈ യുവതിയുമായി ഇയാൾ നിരന്തരം മെസഞ്ചർ വഴി സന്ദേശങ്ങൾ കൈമാറിയിരുന്നു. യുവതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ചിത്രങ്ങൾ അയച്ചു കൊടുത്തതെന്നും പറയപ്പെടുന്നു. ആകർഷകമായ പേരാണ് യുവതി തന്റെ പേജിനു നൽകിയിരിക്കുന്നത്.
ഇതു വ്യാജ ഫെയ്സ് ബുക് പേജാണോ എന്നതും യുവാവിന്റെ സുഹൃത്തുക്കൾ ചേർന്നു പണി കൊടുത്തതാണോയെന്നുമാണ് ഇപ്പോഴത്തെ സംശയം. ചിത്രം ലഭിച്ച യുവതി ഗ്രാമത്തിലെ യുവാവിന്റെ സുഹൃത്തുക്കളുടെ ഫെയ്സ്ബുക് ഇൻബോക്സിലേക്ക് പടം അയച്ചുകൊടുത്തു. അങ്ങനെയാണ് എരുമേലിയിലും പരിസരത്തുമുള്ളവർക്കും പടം കിട്ടിയത്.
ആളെ നാട്ടുകാർ തിരിച്ചറിയുകയും ചെയ്തു. മൊബൈൽ ആപ്പ് ശരിക്കും ആപ്പായി മാറിയതിന്റെ മനോവിഷമത്തിലാണിപ്പോൾ യുവാവ്. എന്താണ് സംഭവിച്ചതെന്ന കൂട്ടുകാരുടെ ചോദ്യത്തിന് ‘ചതിച്ചാശാനേ...’ എന്ന മറുപടി മാത്രമാണ് യുവാവ് നൽകുന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സൈബർ സെല്ലിൽ പരാതിപ്പെടാം. ഫോൺ: 9497976002