കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. ലോഡ്ജില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ചത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ ദിവസം ക്രൂരമായ മര്‍ദനമേറ്റത്. ലഹരിമരുന്ന് മാഫിയയുടെ പങ്ക് അന്വേഷിക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകരായ ടിഡി ദിലീപ് പി കൃഷ്ണ പ്രദീപ് ആഷിക് കൃഷ്ണന് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ ദിലീപ് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മൂന്ന് പേെര കസ്റ്റഡിയിലെടുക്കുകയും മറ്റ് അഞ്ചുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.പക്ഷെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ആക്രമണത്തിനിരയായ മാധ്യമപ്രവര്‍ത്തകര്‍ മൊഴിനല്‍കിയിട്ടും പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പ്രതികള്‍ ലഹരിമരുന്ന് മാഫിയയിലെ കണ്ണികളാണെന്നും ആരോപണമുണ്ട്.സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.