E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

കോഴിക്കോട് ഓൺലൈൻ ടാക്സികൾക്കെതിരെ ആക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് ഓൺലൈൻ ടാക്സികൾക്കെതിരെ ആക്രമണം. യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച തർക്കമാണ് ടാക്സി ഡ്രൈവർമാരുടെ ആക്രമണത്തിന് കാരണം. കോഴിക്കോട്ടെ ഓൺലൈൻ ടാക്സികൾ താൽകാലികമായി സർവീസ് നിര്‍ത്തി. 

ചാർജും റൂട്ടുമെല്ലാം മുൻകൂട്ടിയറിഞ്ഞുള്ള യാത്ര കോഴിക്കോട്ട് വേണ്ടെന്നാണ് ഒരു വിഭാഗം ടാക്സി ഡ്രൈവർമാരുടെ തിട്ടൂരം. റയിൽവേ സ്റ്റേഷനിലും എയർപോർട്ടിലുമെല്ലാം ഓൺലൈൻ ടാക്സികളെ കായികമായി നേരിടുകയാണ് ഇക്കൂട്ടർ. ഓൺലൈനിൽ യാത്ര ബുക്ക് ചെയ്ത് വിളിച്ചുവരുത്തിയാണ് ഭീ·ഷണിപ്പെടുത്തുന്നത്. 

ഓൺലൈൻ ടാക്സികൾ തടസപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന ഹൈക്കോടതി വിധിയെ തുടർന്ന് നിലച്ച അസഹി·ഷ്ണുതയാണ് വീണ്ടും തലപൊക്കിയിരിക്കുന്നത്. ആക്രമണം ഭയന്ന് ഡ്രൈവർമാർ ഓട്ടം നിർത്തിയതോടെ മൂന്ന് മാസം മുമ്പ് കോഴിക്കോട് ആരംഭിച്ച ഓൺലൈൻ ടാക്സി സർവീസ് പൂർണമായിട്ടും നിലച്ചു.