തിരൂർ ബിപിൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തവനൂർ അയങ്കലം സ്വദേശി സൈനുദ്ദീനാണ് അറസ്റ്റിലായത്.ഇതോടെ കേസിൽ ഒമ്പത് പേർ പിടിയിലായി.
ബിപിൻ വധക്കേസിൽ ഗൂഢാലോചന നടത്തിയ പ്രതികളെ സംരക്ഷിച്ചതിനും പ്രതികളുടെ വീട്ടുകാർക്ക് സാമ്പത്തിക സഹായം നൽകിയതിനമാണ് സൈനുദ്ദീൻ അറസ്റ്റിലായത്.കേസിൽ പതിനാലാം പ്രതിയാണ്.ഒരു സ്ത്രീ ഉൾപ്പടെ ഒൻപതു പേരാണ് ഇതുവരെ പിടിയിലായത്.കൃത്യം നടത്തിയ 6 പേരിൽ ഒരാളെ മാത്രം പിടികൂടാനേ പൊലിസിനു കഴിഞ്ഞിട്ടുള്ളൂ. മറ്റ് പ്രതികളെല്ലാം ഒളിവിലാണ്.കഴിഞ്ഞ മാസം 24 നാണ് തിരൂർ ബി.പി അങ്ങാടി പുളിഞ്ചോട്ടിലെ റോഡരികിൽ കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതി ബിപിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.ഫൈസലിനെ വധിച്ചതിലുള്ള പ്രതികാരമാണ് ബിപിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു.