E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

നവജാതശിശുവിനെ റാപ് ഡാൻസ് കളിപ്പിച്ച് നഴ്സുമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nurse-cruel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു നവജാതശിശുവിനെ എങ്ങനെയൊക്കെ അപമാനിക്കാമോ അതിന്റെയൊക്കെ എല്ലാ പരിധിയും ലംഘിച്ച രണ്ടു നഴ്സുമാരെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. നവജാതശിശുവിനെ എടുത്തുയർത്തി റാപ്പ് മ്യൂസിക്കിനു ചുവടുവെയ്പ്പിക്കുന്ന ക്രൂരതയാണ് ഒരു നഴ്സ് ചെയ്തതെങ്കിൽ കുഞ്ഞിനെ ഏറ്റവും ഹീനമായി അപമാനിക്കുന്ന പ്രവൃത്തിയാണ് മറ്റൊരു നഴ്സിന്റെ ഭാഗത്തുനിന്നുണ്ടായത്.

ഈ കുഞ്ഞു സാത്താനെ കാണുമ്പോൾ എനിക്കു തോന്നുന്നതിതാണ് എന്നു പറഞ്ഞുകൊണ്ട് കുഞ്ഞിനു നേരെ നടുവിരൽ ഉയർത്തിക്കാണിക്കുകയാണ് അവർ ചെയ്തത്. സ്നാപ് ചാറ്റിലൂടെയും ഫെയ്സ്ബുക്കിലൂടെയുമാണ് നഴ്സുമാരുടെ ഈ ക്രൂരവിനോദം ലോകം കണ്ടത്. സംഭവത്തെത്തുടർന്ന് ഫ്ലോറിഡയിലെ നേവൽ ആശുപത്രിയിൽ നിന്നും രണ്ടു നഴ്സുമാരെ പുറത്താക്കി.

പിഞ്ചു കുഞ്ഞുങ്ങളോടു കാട്ടിയ നെറിവുകേട് വെച്ചുപൊറുപ്പിക്കാൻ പറ്റില്ലെന്നും ജോലിയിൽ നിന്നും പുറത്താക്കിയതു കൂടാതെ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. കുഞ്ഞിനോട് മോശമായി പെരുമാറുന്ന വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് ഇരുവർക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നു വന്നിട്ടുള്ളത്.