കണ്ണൂർ കണ്ണപുരത്ത് പതിനാല് കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശിനിയായ യുവതിയെ അറസ്റ്റ് ചെയ്തു. ആന്ധ്രയിൽനിന്ന് കഞ്ചാവുമായി കണ്ണൂരിലേക്കെത്തിയ ശൈലജ ശ്രീനുവാണ് അറസ്റ്റിയിലായത്. കണ്ണപുരം റയിൽവേ സ്റ്റേഷന് സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽനിന്നാണ് ശൈലജയെ പിടികൂടിയത്. കവറുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ശൈലജയുടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവർക്ക് കഞ്ചാവ് കടത്തിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹൈദരബാദ് ഈസ്റ്റ് ഗോദാവരി സ്വദേശിനിയാണ് ശൈലജ.
കഴിഞ്ഞദിവസം കഞ്ചാവ് ഉപയോഗിക്കുന്നതിനിടയിൽ രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്നാണ് കഞ്ചാവ് കടത്തിനെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് കണ്ണപുരം എസ്ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷത്തിലാണ് ശൈലജയെ പിടികൂടിയത്. ആന്ധ്രയിൽനിന്ന് കണ്ണൂരിലേക്ക് കഞ്ചാവെത്തിക്കുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശൈലജയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.