കോഴിക്കോട് നടക്കാവും പുതിയങ്ങാടിയിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. രണ്ട് അപകടവും ഏതാണ്ട് ഒരേ സമയത്താണെങ്കിലും ഇവ തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് നിലപാട്.
പുതിയങ്ങാടി, പീടിക തൊടികയില്‍ അബ്ദുവിന്റെ വീട്ടിലെ മൂന്നു വാഹനങ്ങളാണ് കത്തി നശിച്ചത്. രണ്ടു കാറും ഒരു സ്കൂട്ടറും. തീപിടിച്ച വാഹനങ്ങള്‍ പൊട്ടിത്തെറിയ്ക്കുന്ന ശബ്ദം കേട്ട് അയല്‍വാസികളാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ അബ്്ദുവിനെ വിവരം അറിയിയ്ക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലിസും സ്ഥലത്തെത്തിയപ്പോഴേയ്ക്കും വാഹനങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു.
ഏതാണ്ട് അതേ സമയത്ത് നടക്കാവ്, തിരുത്തിയാടുള്ള കെ.പി പ്രേമന്റെ കാറും കത്തി നശിച്ചു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരു സംഭവങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചവരെപ്പറ്റി പൊലീസിന് സൂചനകളൊന്നുമില്ല. അന്വേഷണം പുരോഗമിയ്ക്കുകയാണ്.