മകളുടെ മരണത്തിനുകാരണക്കാരായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ഒരമ്മ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് കുറ്റപത്രത്തില്‍. കണ്ണൂര്‍ വടക്കുംമ്പാട് സ്വദേശി സരസ്വതിക്ക് മകളെ നഷ്ടപ്പെട്ടിട്ട് ഞായറാഴ്ച 1748 ദിവസം പൂര്‍ത്തിയായി. മകളുടെ വിയോഗത്തിനുശേഷമുളള ഒാരോദിവസവും കുറിച്ചിടുന്ന സരസ്വതിയുടെ വിലാപം ഇതുവരെയും അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല.
മകള്‍ സ്നേഹയെ ചെങ്ങന്നൂരിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ഭര്‍ത്താവിന്റെ ക്രൂരപീഡനത്തിന് വിധേയയായാണ് സ്നേഹയുടെ മരണമെന്ന് കുടുംബം ആരോപിക്കുന്നു. ചെങ്ങന്നൂര്‍ , ധര്‍മടം പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും ഇതുവരെ പിണറായി സ്വദേശിയായ റെനീഷിനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് വിളിപ്പിച്ചിട്ടില്ല.