കോഴിക്കോട് പറമ്പിൽ ബസാറിന് സമീപം പുരുഷന്റെ കത്തിക്കരിഞ്ഞ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ശരീരം എൺപത് ശതമാനത്തിലധികം കത്തിയനിലയിലാണ്. ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ചെറുവറ്റയിലെ കാടുമൂടിയ പറമ്പിലാണ് കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്. ദുർഗന്ധമുണ്ടായതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മലർന്നുകിടക്കുന്ന നിലയിലായിരുന്നു.
ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. സമീപ ഇടങ്ങളിൽ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചേവായൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
Advertisement