തളിപ്പറമ്പ്∙ ശോഭായാത്രയുടെ സുരക്ഷാ ജോലിക്കു പോയ പൊലീസുകാരിയെ ശല്യപ്പെടുത്തിയ യുവാവ് പിടിയിൽ. പടപ്പേങ്ങാട് സ്വദേശിയായ മേലേടത്ത് പ്രശാന്തനെ(37) യാണ് എസ്ഐ ബിനുമോഹൻ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പടപ്പേങ്ങാട് നടന്ന ശോഭായാത്രയുടെ സുരക്ഷയ്ക്കായി പോയപ്പോഴായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന പൊലീസുകാരിയോടൊപ്പം ഇയാളെ എതിർത്തപ്പോൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്. ഇന്നു കോടതിയിൽ ഹാജരാക്കും.
Read More: Kannur Local News