പത്തനംതിട്ട ഏനാത്ത് ടൂറിസ്റ്റ് ബസിന്റെ ടയർ മോഷ്ടിച്ചു. ആഡംബരബസിന്റെ പിന്നിലെ നാല് ചക്രങ്ങളാണ് ഇന്നലെ രാത്രി മോഷണം പോയത്.
ഏനാത്ത് പാലത്തിന് സമീപം വീടിനുടുത്തുള്ള ഷെഡിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസുകളിൽ ഒന്നിന്റെ ടയറുകളാണ് മോഷണം പോയത്. രാവിലെ ഡ്രൈവറെത്തി വിവാഹഓട്ടം പോകുന്നതിനായി ബസിന്റെ സുരക്ഷ പരിശോധിക്കുന്നതിനിടയിലാണ് ടയർ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്.
മോഷ്ടാക്കൾകൊണ്ടുന്ന ജാക്കിലിവർ ബസിനുസമീപത്തുനിന്ന് കണ്ടെടുത്തു. ഏനാത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണംആരംഭിച്ചു.