കോട്ടയം തൃക്കൊടിത്താനത്ത് നിരോധിത പുകയില ഉല്പന്നങ്ങളുടെ വന്‍ശേഖരം പൊലീസ് പിടികൂടി. വീട്ടിലും കാറിലുമായി സൂക്ഷിച്ചിരുന്ന പന്ത്രണ്ട് ലക്ഷംരൂപയുടെ പുകയില ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി.
തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് പരിധിയിലെ കുന്നുംപുറം സ്കൂളിന് സമീപം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് പുകയില ഉല്പന്നങ്ങളുമായിവന്ന കാര്‍ പിടിയിലായത്. എരുമേലി സ്വദേശി മുഹമ്മദ് നൗഫലും, തൃക്കൊടിത്താനം സ്വദേശി മാഹിനും സഞ്ചരിച്ചിരുന്ന കാറില്‍ എഴുപത് പായ്ക്കറ്റ് പുകയില ഉല്പന്നങ്ങളാണ് ഉണ്ടായിരുന്നത്. ഇവരെ ചോദ്യംചെയ്തപ്പോള്‍ , കോട്ടമുറിയില്‍ നൗഫല്‍ താമസിക്കുന്ന വാടകവീട്ടില്‍ കൂടുതല്‍ പായ്ക്കറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഇരുപത്തി അയ്യായിരം പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള് കണ്ടെടുത്തു.
ബെംഗളൂരുവില്‍നിന്നാണ് പ്രതികള്‍ പുകയില പായ്ക്കറ്റുകള്‍ വാങ്ങിയിരുന്നത്. വാടകയ്ക്കെടുക്കുന്ന വാഹനങ്ങളിലാണ് സാധനങ്ങള്‍ സംസ്ഥാനത്ത് എത്തിച്ചിരുന്നത്. സ്കൂള്‍ -കോളജ് വിദ്യാര്‍ഥികളെ ഉപയോഗിച്ചായിരുന്നു ഇവരുടെ വിപണനം. കോട്ടയം ജില്ലയിലെ മൊത്തവിതരണക്കാരാണ് പിടിയിലായ രണ്ടുപേരുമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം എസ്.പിയുടെ ഗുണ്ടാവിരുദ്ധ സ്ക്വാഡും, തൃക്കൊടിത്താനം പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.