ചാലക്കുടിയിലെ ഫിനോമിനല്‍ ഇന്‍ഷൂറന്‍സ് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവര്‍ വഞ്ചിക്കപ്പെട്ടതായി പരാതി. ഇന്‍ഷൂറന്‍സിന്റെ പേരില്‍ ഏജന്റുമാരെ നിയമിച്ച് വന്‍തുകയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിരിച്ചത്. നിക്ഷേപകര്‍ നിയമനടപടി തുടങ്ങി.
ഇന്‍ഷൂറന്‍സ് ചേര്‍ന്നവര്‍ക്ക് പണം തിരികെ കിട്ടാതെയായിട്ട് നാളേറെയായി. ഫിനോമിനല്‍ എന്ന പേരിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. സ്വന്തം പേരിലുള്ള കെട്ടിടം വിറ്റതറിഞ്ഞാണ് നിക്ഷേപകര്‍ തടിച്ചുകൂടിയത്. വാക്കേറ്റവും ബഹളവും കൂടിയതോടെ പൊലീസ് ഇടപ്പെട്ട് രംഗം ശാന്തമാക്കി. കെട്ടിടം വിറ്റാല്‍ പണം തിരികെ നല്‍കാമെന്ന് ബന്ധപ്പെട്ടവര്‍ വാഗ്ദാനം നല്കിിരുന്നു. കെട്ടിടം വിറ്റിട്ടിട്ടും പണം നല്‍കാത്തതാണ് നിക്ഷേപകരെ ചൊടിപ്പിച്ചത്.
പണം സ്വരൂപിച്ച ഏജന്റുമാരും വെട്ടിലായി. സുഹൃത്തുക്കളേയും ബന്ധുക്കളേയും ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമാക്കിയ ഏജന്റുമാരാണ് കൂടുതല്‍ പ്രതിസന്ധിയിലായത്.