E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ക്ലാസ് മുറിയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു; സ്കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്കൂളില്‍ കുരുന്നുകള്‍ക്കെതിരെ ലൈംഗിക അതിക്രമം. ഡല്‍ഹിയിലെ ടാഗൂര്‍ പബ്ളിക് സ്കൂളില്‍ അഞ്ചു വയസുകാരിയെ ക്ലാസ് മുറിയില്‍ സ്കൂള്‍ ജീവനക്കാരന്‍ പീഡിപ്പിച്ചു. കേസില്‍ മുഖ്യമന്ത്രി അരവിന്ദ്് കേ‌ജ്‌രിവാള്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. 

ഹരിയാനയില്‍ ഏഴുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുന്‍പാണ് ക്ളാസ് മുറിയില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായത്. ശനിയാഴ്ച ഉച്ചഭക്ഷണത്തിന്‍റെ സമയത്താണ് സ്കൂളിലെ പ്യൂണായ വികാസ് ആളൊഴിഞ്ഞ ക്ളാസ് മുറിയില്‍ കുട്ടിയെ ഉപദ്രവിച്ചത്. മൂന്നുമണിയോടെ വീട്ടിലെത്തിയ കുട്ടി അമ്മയോടാണ് വിവരം പറയുന്നത്. മാതാപിതാക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമെത്തിയ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. തൊപ്പി ധരിച്ച ഒരാളാണ് ഉപദ്രവിച്ചതെന്നായിരുന്നു കുട്ടിയുടെ മൊഴി. പുറത്തുപറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടി പൊലീസിനോട് പറഞ്ഞു. ഇവിടെ മൂന്നു വര്‍ഷമായി ജോലി ചെയ്യുന്നയാളാണ് അറസ്റ്റിലായ വികാസ്. എന്നാല്‍ സംഭവത്തില്‍ നടപടിയെടുക്കാനോ സഹകരിക്കാനോ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. 

സംഭവം അപമാനകരമാണെന്നും ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി അരവിന്ദ്് കേ‌ജ്‌രിവാള്‍ പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്കൂളുകള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കുമെന്നും കേ‌ജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.