കണ്ണൂർ ശ്രീകണ്ഠപുരത്ത് അനധികൃതമായി സൂക്ഷിച്ചുവച്ച വൻ സ്ഫോടകവസ്തു ശേഖരം പൊലീസ് പിടികൂടി. അനുമതിയില്ലാത്ത ക്വാറിയിൽ സൂക്ഷിച്ചുവച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. 380 ജലാറ്റിൻ സ്റ്റിക്കുകളും 400 ഡിറ്റനേറ്ററും 700 മീറ്റർ ഫ്യൂസ് വയറും അനുബന്ധ ഉപകരണങ്ങളുമാണ് പിടികൂടിയത്. കണ്ണൂർ ക്രഷേഴ്സെന്ന പാറമടയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. തളിപ്പറമ്പ് DySP കെ വി വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പാറമടയിലെ ജീവനക്കാരയായ ബിനോയ് കുടിയാൻമല, സജി ജോൺ എന്നിവരെ ശ്രീകണ്ഠപുരം കസ്റ്റഡിയിൽ എടുത്തു. പാറമടയുടെ ഉടമയെ കണ്ടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിസ്ഥിതി അനുമതി ഇല്ലാത്തതിനാൽ പ്രദേശത്തെ ക്വാറികൾ അടഞ്ഞു കിടക്കുകയാണ്. വരുംദിവസങ്ങളിൽ മലയോര മേഖലയിലെ എല്ലാ ക്വാറികളിലും പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്.
Advertisement