E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത അഭിഭാഷകനെ ഉടന്‍ അറസ്റ്റ് ചെയ്യും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത തൃശൂരിലെ അഭിഭാഷകനെ ഉടന്‍ അറസ്റ്റ് ചെയ്യും. അഭിഭാഷകനെതിരെ നിര്‍ണായക ഫോണ്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. തുടര്‍ച്ചയായി ഹോണടിച്ചതിന്റെ പേരില്‍ എന്‍ജിനീയറെ മര്‍ദ്ദിക്കാന്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത അഭിഭാഷകനെതിരെ കടുത്ത നടപടികളിലേക്ക് പൊലീസ് നീങ്ങുന്നു. അഭിഭാഷകനെതിരെ തെളിവുകള്‍ ശേഖരിച്ച സാഹചര്യത്തിലാണ് നടപടി. തൃശൂര്‍ സ്വദേശിയായ എന്‍ജിനീയര്‍ ഗിരീഷ്കുമാറിനെ ഉത്രാടദിനത്തില്‍ രാത്രി ഫ്ളാറ്റിന്റെ പാര്‍ക്കിങ്ങിലാണ് മര്‍ദ്ദിച്ച് കൈ തല്ലിയൊടിച്ചത്. ഇരുമ്പുവടി കൊണ്ടുള്ള പൈപ്പിന്റെ അടിയേറ്റ് ഇടതുകൈ മൂന്നിടത്ത് ഒടിഞ്ഞു. 

നഗരത്തിലെ ഷോപ്പിങ് മാളിന് മുമ്പില്‍ അഭിഭാഷകന്‍ കാര്‍ നിര്‍ത്തിയിട്ടത് മാര്‍ഗതടസമുണ്ടാക്കിയിരുന്നു. അഭിഭാഷകന്റെ കാറിന് പിന്നിലുണ്ടായിരുന്ന എന്‍ജിനീയര്‍ക്ക് കാറുമായി മുന്നോട്ടു പോകാനായില്ല. കാര്‍ മാറ്റാന്‍ ഹോണടിച്ചതാണ് അഭിഭാഷകനെ പ്രകോപിപ്പിച്ചത്. പരിസരത്തെ മദ്യശാലയില്‍ നിന്നിരുന്ന ഗുണ്ടകള്‍ അഭിഭാഷകന്‍ തര്‍ക്കിക്കുന്നത് കണ്ടിരുന്നു. ഷോപ്പിങ് മാളില്‍ നിന്ന് പുറത്തിറങ്ങിയ എന്‍ജിനീയറെ പിന്‍തുടര്‍ന്ന ഗുണ്ടകള്‍ ഫ്ളാറ്റില്‍ എത്തി ആക്രമിക്കുകയായിരുന്നു. നഗരത്തിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനാണ് ആരോപണ വിധേയന്‍. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അഭിഭാഷകനെ അറസ്റ്റ് ചെയ്യണമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം.