ട്രെയിനിൽ കടത്താൻ ശ്രമിച്ച പുകയില ഉൽപ്പന്നങ്ങൾ കോഴിക്കോട് റയിൽവേ പൊലീസ് പിടികൂടി. നിസാമുദീൻ- എറണാകുളം മംഗള എക്സപ്രസിൽ നടത്തിയ പരിശോധനയിലാണ് രണ്ടുലക്ഷം രൂപ വിലയുടെ നിരോധിത ഉൽപന്നങ്ങൾ കണ്ടെത്തിയത്.
ട്രെയിനുകളിൽ നടത്തുന്ന സ്ഥിരം പരിശോധനയ്ക്കിടയിലാണ് സംശയകരമായ സാഹചര്യത്തിൽ ബാഗുകൾ കണ്ടെത്തിയത്. 85 കിലോവരുന്ന പുകയില ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നു. ഇതരസംസ്ഥാനക്കാർക്കായാണ് പുകയില ഉൽപ്പന്നങ്ങളെത്തുന്നത്.
നിസാമുദീൻ എക്സപ്രസിൽനിന്ന് കഴിഞ്ഞ ദിവസവും80 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.