നിരോധിത പുകയിലഉൽപന്നങ്ങളുമായി കൊച്ചിയിൽ മൂന്നൂപേർ പിടിയിൽ. ഇവരിൽ നിന്ന് ആറായിരം പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു.
മൂവാറ്റുപുഴ സ്വദേശികളായ നസീർ,മനാഫ് കോതമംഗലം സ്വദേശി ബെന്നി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയിലഉൽപന്നങ്ങളും പിടിച്ചെടുത്തു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയുമായി വരുന്ന വാഹനങ്ങളിലാണ് ഇവർ ഹാൻസ് കടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി,കോട്ടയം എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു വിൽപന. പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു.