കാഴ്ചയില്ലാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബ്രിട്ടീഷ് പൗരനെ കോടതി റിമാന്‍ഡ് ചെയ്തു. ഡല്‍ഹി ഗുഡാഗാവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മുറെ ഡെനീസ് വാര്‍ഡ് എന്ന അമ്പത്തിനാലുകാരനാണ് ഇന്നലെ പൊലീസ് പിടിയിലായത്. മൂന്നുപെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്.
കാഴ്ചയില്ലാത്ത കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥാപനത്തിലെ പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഒമ്പതുവര്‍ഷമായി ബ്രിട്ടീഷ് പൗരനായ മുറെ ഡെന്നീസ് വാര്‍ഡ് ഈ സ്ഥാപനത്തിലെ നിത്യസന്ദര്‍ശകനായിരുന്നു. കുട്ടികളുമായി ഇയാള്‍ അടുത്തിടപഴകിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കാഴ്ചയില്ലാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് സ്ഥാപനത്തിലെ ജീവനക്കാരന് കയ്യോടെ പിടികൂടിയതോടെയാണ് വിവരം പുറത്തായത്. സ്ഥാപന അധികൃതര്‍ കുട്ടികളെ നിര്‍ബന്ധിച്ചതോടെ മറ്റുരണ്ടുപെണ്കുട്ടികളും പീഡിപ്പിക്കപ്പെട്ടിരുന്നതായി വെളിപ്പെടുത്തി. തുടര്‍ന്ന് സ്ഥാപന അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മുറെ ടെന്നീസ് വാര്‍ഡിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ പ്രകൃതി വിരുദ്ധബന്ധത്തിന്റേത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കണ്ടെടുത്തു. മൊബൈലും കംപ്യൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.