കൊച്ചിയിൽ അറുപത്തുകാരിയെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമം. മദ്യലഹരിയിൽ ആയിരുന്ന 25കാരനെ നാട്ടുകാർ കെട്ടിയിട്ട് പോലീസിൽ ഏൽപിച്ചു.
കടവന്ത്ര സുഭാഷ് നഗറിൽ ഉച്ചക്കുശേഷം രണ്ടരയോടെയായിരുന്നു സംഭവം. അടിവസ്ത്രം മാത്രം ധരിചെത്തിയ യുവാവ് രണ്ടു വീടുകളുടെ പരിസരത്ത് എത്തി. അവിടെ കൂടുതൽ ആളെ കണ്ടതോടെ പിന്മാറി. തുടർന്നാണ് മറ്റൊരു ഫ്ലാറ്റിലെത്തി 63 കാരിയെ കടന്നുപിടിച്ചത്.
നാട്ടുകാർ പിടികൂടിയ ശേഷം കെട്ടിയിടേണ്ടി വന്നു. തുടർന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി എന്നാണ് പോലീസിനോട് യുവാവ് പറഞ്ഞത്. എങ്ങനെ ഇവിടെ എത്തിയെന്നോ എന്താണ് ഉദ്ദേശമെന്നോ വ്യക്തമായിട്ടില്ല. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരുക്കേറ്റ് കടവന്ത്ര ഇന്ദിരഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വിട്ടമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.