പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ബന്ധുവായ 48 കാരൻ അറസ്റ്റിൽ. നെടുമങ്ങാട് കൊല്ലംകാവ് സ്വദേശി നസീർ(48) നെയാണ് നെടുമങ്ങാട് സിഐ: എസ്.എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ഗോപകുമാർ, എഎസ്ഐ ബൈജു, സിപിഒമാരായ ഷാജി, ദീപു എന്നിവരടങ്ങിയ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കൊല്ലം ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പിന്നീട് നെടുമങ്ങാട് പൊലീസിനു കൈമാറുകയായിരുന്നു. തുടർന്നു നെടുമങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു ബന്ധുവായ നസീർ അറസ്റ്റിലായത്. വിദ്യാർഥിനികളായ കുട്ടികൾ മുത്തശ്ശിയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. നസീറിനെ 14 ദിവസം റിമാന്റ് ചെയ്തു.