E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

മോഷണത്തിലൂടെ പെട്രോൾ പമ്പും രണ്ടു കോടിയുടെ വീടും സ്വന്തമാക്കിയയാൾ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മോഷണത്തിലൂടെ പെട്രോൾ പമ്പും രണ്ടു കോടി വിലമതിക്കുന്ന വീടും നിർമിച്ചയാള്‍ കോഴിക്കോട്  പൊലീസിന്റെ പിടിയിൽ. കണ്ണൂർ ആലക്കോട്  കൊട്ടപറമ്പിൽ  വി.മുഹമ്മദാണ് അറസ്റ്റിലായത്. അറസ്റ്റോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നൂറിലേറെ മോഷണക്കേസുകള്‍ക്ക് തുമ്പായി.

കാഴ്ച്ചയിൽ തനിപാവമാണ് മുഹമ്മദ്. പൊലീസുകാർക്കും മാധ്യമങ്ങൾക്കും മുന്നിൽ മുഖം ഉയർത്താൻ പോലും മടിക്കുന്ന പാവം നാട്ടിൻപുറത്തുകാരൻ. പക്ഷേ തെളിവെടുപ്പിനായി മുഹമ്മദിന്റെ ആലക്കോട്ടെ വീട്ടിലെത്തിയ അസിസ്റ്റന്റ് കമ്മീഷണറും പൊലീസുകാരും ഞെട്ടി. സ്വയം രൂപകൽപന നടത്തി നിർമ്മിച്ച കൂറ്റൻ വീടിന്റെ രഹസ്യ അറയിൽ മോഷണം മോഷണമുതലുകളെല്ലാം ഭദ്രമായിട്ടിരിക്കുന്നു. രണ്ട് വീടുകളും റബർ എസ്റ്റേറ്റും  പെട്രോൾ പമ്പും സ്വന്തമായിയുണ്ടെന്ന മുഹമ്മദിന്റെ മൊഴികൂടി കേട്ടതോടെ പൊലീസുകാരുടെ അന്താളിപ്പ് ഇരട്ടിച്ചു.

കവർച്ചയ്ക്കുമുണ്ട്  മുഹമ്മദ് സ്റ്റൈൽ. നിറയെ ആളുകളുള്ള വീടുകളിലേ കേറു. ഒരാളെയും കൂടെ കൂട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കവർച്ചയിലൂടെ  സമ്പാദിച്ച കൂടുതൽ സ്വത്തുക്കൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.