ബംഗാളിലെ മുത്തലാഖ് പോരാളി ഇസ്രത്ത് ജഹാന്റെ കാണാതായ രണ്ടു കുട്ടികളെ പൊലീസ് കണ്ടെത്തി. ഇസ്രത്തിന്റെ ഭര്‍ത്താവിന്റെ ബന്ധുവീട്ടില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
മുത്തലാഖിനുവേണ്ടി സധൈര്യം പോരാടിയ ഇസ്രത്ത് ജഹാന്റെ കാണാതായ രണ്ടു കുട്ടികള്‍ ശയസ്ത്ത, സെയ്ദ് എന്നിവരെ ഗോലാബാരി പൊലീസ് കണ്ടെത്തി. രാവിലെ പതിനൊന്നു മണിയോടെ ഹൗറയിലെ വീടിനടുത്തുളള കളിസ്ഥലത്തുനിന്നായിരുന്നു കുട്ടികളെ കാണാതായത്. ഇതേതുര്‍ന്ന് പൊലീസ് നടത്തിയ അന്വേക്ഷണത്തിലാണ് ഇസ്രത്തിന്റെ ഭര്‍ത്താവിന്റെ ബന്ധുവീട്ടില്‍ നിന്നും കുട്ടികളെ കണ്ടെത്തിയത്.
നേരത്തെ കുട്ടികളെ തട്ടികൊണ്ടുപോയത് മുന്‍ ഭര്‍ത്താവ് മുര്ത്താസാ അന്‍സാരിയാണെന്ന് ഇസ്രത്ത് പറഞ്ഞിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് മുര്ത്താസാ ഇസ്രത്തിനെ ടെലിഫോണിലൂടെ തലാഖ് ചൊലി വിവാഹമോചനം നടത്തിയത്. ഇതേതുടര്‍ന്ന് ഇസ്രത്ത് കോടതിയെ സമീപിച്ചിരുന്നു